ലിന്‍സിനാറ്റിയില്‍ തകര്‍ന്ന് സിഡ്നി സിക്സേഴ്സ്, ബ്രിസ്ബെയ്ന്‍ ഹീറ്റിന് 48 റണ്‍സ് വിജയം

- Advertisement -

ക്രിസ് ലിന്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ അടിപതറി സിഡ്നി സിക്സേഴ്സ്. താരം നേടിയ 35 പന്തില്‍ നിന്നുള്ള 94 റണ്‍സിനൊപ്പം 39 പന്തില്‍ 60 റണ്‍സുമായി മാറ്റ് റെന്‍ഷായും തിളങ്ങിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബ്രിസ്ബെയ്‍ന്‍ ഹീറ്റ് 4 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടുകയായിരുന്നു. 11 സിക്സുകളാണ് ലിന്‍ തന്റെ ഇന്നിംഗ്സില്‍ നേടിയത്. സിക്സേഴ്സിന് വേണ്ടി ബെന്‍ മാനെന്റി, ഷോണ്‍ അബോട്ട് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സിക്സേഴ്സിന് 7 വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ നിന്ന് 161 റണ്‍സേ നേടാനായുള്ളു. ജെയിംസ് വിന്‍സ് 39 റണ്‍സും ഷോണ്‍ അബോട്ട് 22 റണ്‍സും നേടി പൊരുതി നോക്കിയെങ്കിലും കാര്യമായ വെല്ലുവിളി ഹീറ്റ് ബൗളര്‍മാര്‍ക്ക് നല്‍കുവാന്‍ ആര്‍ക്കും തന്നെയായില്ല.

Advertisement