ഭുവിയെയും ധവാനെയും ഇന്ത്യന്‍ ടീമില്‍ നിന്ന് റിലീസ് ചെയ്തു

വ്യക്തിഗത കാരണങ്ങള്‍ കാണിച്ച് ഇരുവരും ടീം മാനേജ്മെന്റിനോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു

- Advertisement -

ഇന്ത്യന്‍ താരങ്ങളായ ഭുവനേശ്വര്‍ കുമാറിനും ശിഖര്‍ ധവാനും ശ്രീലങ്കയ്ക്കെതിരെയുള്ള ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിശ്രമം. ഇരുവരും ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതിനാലാണ് താരങ്ങളെ ഇന്ത്യന്‍ ടീമില്‍ നിന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍ ഇനിയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലും മത്സരിക്കില്ലായെന്ന് അറിയിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ മൂന്നാം ടെസ്റ്റിനു സെലക്ഷനു ലഭ്യമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിജയ് ശങ്കറിനെ ഭുവനേശ്വറിനു പകരമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുരളി വിജയ് സ്ക്വാഡില്‍ ഉള്ളതിനാലും ധവാന്‍ മൂന്നാം ടെസ്റ്റിനു ലഭ്യമായിരിക്കുമെന്നുള്ളതിനാലും ധവാനു പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. ഭുവനേശ്വര്‍ കുമാറിന്റെ വിവാഹം നവംബര്‍ 23നാണ്.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement