ബുംറയും ഭുവിയും മടങ്ങിയെത്തുന്നു, ഷമി പുറത്ത്

വിന്‍ഡീസിനെതിരെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഇന്ത്യ. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ മുഹമ്മദ് ഷമിയെ ടീമില്‍ നിന്ന് ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഭുവിയെയും ബുംറയെയും വിശ്രമം അനുവദിക്കുകയായിരുന്നു. ഏഷ്യ കപ്പില്‍ മികച്ച ബൗളിംഗാണ് ബുംറയും ഭുവനേശ്വറും പുറത്തെടുത്തത്.

ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് താരങ്ങള്‍ക്ക് വിശ്രമം നല്‍കിയത്. കൂടാതെ ഓസ്ട്രേലിയന്‍ പരമ്പരയും അടുത്ത് വരുന്നതിനാല്‍ ഇരുവരുടെയും സേവനം ഉറപ്പാക്കുവാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ശ്രദ്ധ ചെലുത്തിയിരുന്നു.

പരമ്പരയിലെ ആദ്യം മത്സരം ഇന്ത്യ നേടിയപ്പോള്‍ രണ്ടാം മത്സരം ടൈയില്‍ അവസാനിക്കുകയായിരുന്നു.

Exit mobile version