മുന്‍ ന്യൂസിലാണ്ട് താരം ബെവന്‍ കോംഗ്ഡന്‍ അന്തരിച്ചു

തന്റെ 80ാം പിറന്നാളിനു ഒരു ദിവസം മുമ്പ് വിട പറഞ്ഞ് മുന്‍ ന്യൂസിലാണ്ട് നായകന്‍ ബെവന്‍ കോംഗ്ഡന്‍. 1965ല്‍ ന്യൂസിലാണ്ടിനു വേണ്ടി അരങ്ങേറ്റം കുറിച്ച ബെവന്‍ 61 ടെസ്റ്റുകളാണ് കരിയറില്‍ കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസിലാണ്ടിന്റെ ആദ്യ വിജയത്തില്‍ ടീമിനെ നയിച്ചത് കോംഗ്ഡന്‍ ആയിരുന്നു. ന്യൂസിലാണ്ട് സൃഷ്ടിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളെന്നാണ് ബെവന്‍ കോംഗ്ഡനെ വിലയിരുത്തപ്പെടുന്നത്.

1938 ഫെബ്രുവരി 11നായിരുന്നു ബെവന്‍ കോംഗ്ഡന്റെ ജനനം. ന്യൂസിലാണ്ടിനായി 11 ഏകദിനങ്ങളിലും കോംഗ്ഡന്‍ കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version