Site icon Fanport

വെല്ലിംഗ്ടണിലെ ഇന്നിംഗ്സ് , തന്റെ ഏറ്റവും മികച്ചത് – ഹാരി ബ്രൂക്ക്

അരങ്ങേറ്റത്തിന് ശേഷം തന്റെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നു വെല്ലിംഗ്ടണിലേതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. 169 പന്തിൽ പുറത്താകാതെ 184 റൺസാണ് ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിവസം താരം നേടിയത്. 21/3 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ ബ്രൂക്കും റൂട്ടും ചേര്‍ന്ന് മുന്നോട്ട് നയിക്കുകയായിരുന്നു.

പാക്കിസ്ഥാനിലെ ബാറ്റിംഗ് സൗഹൃദ പിച്ചിലായിരുന്നു ബ്രൂക്ക് തന്റെ ആദ്യ മൂന്ന് ശതകങ്ങള്‍ നേടിയത്. എന്നാൽ അവയെ പോലെ ഫ്ലാറ്റ് പിച്ചായിരുന്നില്ല വെല്ലിംഗ്ടണിലേതെന്നാണ് ബ്രൂക്ക് പറഞ്ഞത്.

ആദ്യ ഇരുപത് പന്തുകളായിരുന്നു ബാറ്റിംഗിലെ ഏറ്റവും പ്രയാസമേറിയ ഘട്ടം എന്നും ബ്രൂക്ക് കൂട്ടിചേര്‍ത്തു.

Exit mobile version