ഓസ്ട്രേലിയന്‍ പരമ്പര ജയിക്കുവാനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച അവസരമാണിത്: മൈക്കല്‍ ക്ലാര്‍ക്ക്

ഓസ്ട്രേലിയയില്‍ ഒരു പരമ്പര വിജയിക്കുവാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇന്ത്യയ്ക്കിപ്പോള്‍ ഉള്ളതെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. വിവാദ പന്ത് ചുരണ്ടല്‍ സംഭവത്തിനു ശേഷം തിരിച്ചുവരവിനൊരുങ്ങുന്ന ഓസ്ട്രേലിയയ്ക്ക് കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ സേവനം വിലക്ക് മൂലവും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ പരിക്കിന്റെ നീണ്ട കാലാവധിയ്ക്ക് ശേഷം മാത്രം ടീമിലേക്ക് മടങ്ങിയെത്തുവാനുള്ള സാധ്യതയും പരിശോധിക്കുമ്പോള്‍ ഇത് തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമെന്നാണ് ക്ലാര്‍ക്ക് പറഞ്ഞത്.

അഡിലെയ്ഡില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് ഡേ നൈറ്റ് രൂപത്തിലാകണമെന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യവും ബിസിസിഐ നിരസിച്ചിരുന്നു. ഡേ നൈറ്റ് ടെസ്റ്റ് കളിച്ച് ശീലമില്ലാത്തതിനാല്‍ വിജയ സാധ്യത കളയേണ്ടതില്ലായെന്ന് തീരുമാനമാണ് ഇന്ത്യയുടെ വിസമ്മതത്തിനു കാരണമെന്നാണ് പൊതുവേ പലരും വിലയിരുത്തുന്നത്. കളിച്ച നാല് ഡേ നൈറ്റ് ടെസ്റ്റും ഓസ്ട്രേലിയയാണ് വിജയം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial