36 പന്തില്‍ അര്‍ദ്ധ ശതകം നേടി സ്റ്റോക്സ്

മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ വെടിക്കെട്ട് പ്രകടനത്തിനായി ഇംഗ്ലണ്ട് ഓപ്പണിംഗില്‍ പരീക്ഷിച്ചത് ബെന്‍ സ്റ്റോക്സിനെയും ജോസ് ബട്‍ലറിനെയുമാണ്. ബട്‍ലറുടെ വിക്കറ്റ് ആദ്യമേ നഷ്ടമായെങ്കിലും സ്റ്റോക്സ് 36 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടി പ്രതീക്ഷ കാക്കുകയായിരുന്നു. സിക്സറിലൂടെയാണ് താരം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയത്.

ഡേവിഡ് വാര്‍ണര്‍ ജനുവരി 17ന് 23 പന്തില്‍ നിന്ന് പാക്കിസ്ഥാനെതിരെ അര്‍ദ്ധ ശതകം നേടിയ ശേഷം ഒരു ടെസ്റ്റ് ഓപ്പണറുടെ ഏറ്റവും വേഗയാര്‍ന്ന അര്‍ദ്ധ ശതകമാണ് സ്റ്റോക്സിന്റേത്.

Exit mobile version