കൂച്ച് ബെഹാര്‍ ട്രോഫി: ബംഗാളിനു ഭേദപ്പെട്ട തുടക്കം

കേരളത്തിനെതിരെ U-19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബംഗാളിനു ഭേദപ്പെട്ട തുടക്കം. ഇന്ന് ആലപ്പുഴ എസ്ഡി കോളേജ് മൈതാനത്ത് ആരംഭിച്ച മത്സരത്തില്‍ കേരളത്തിനാണ് ടോസ് ലഭിച്ചത്. ടോസ് നേടിയ കേരളം ബംഗാളിനെ ബാറ്റിംഗിനയയ്ച്ചു. സുദ്ദീപ് കുമാര്‍ ഗരാമിയെ നഷ്ടമായ ബംഗാളിനു രണ്ടാം വിക്കറ്റില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ സാധിച്ചു. 100 റണ്‍സ് കൂട്ടുകെട്ടിനൊടുവില്‍ സൗരഭ് പോള്‍(81) അരവിന്ദ് രാജേഷിന്റെ ബൗളിംഗില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്താകുകയായിരുന്നു.

പിന്നീട് തുടരെ വിക്കറ്റുകള്‍ വീണ ബംഗാള്‍ 163/4 എന്ന നിലയിലേക്ക് വീണുവെങ്കിലും അഞ്ചാം വിക്കറ്റില്‍ ദിബിയയും(65*) അഭിജീത്തും(42*) ബംഗാളിന്റെ സ്ഥിതി മെച്ചപ്പെടുത്തി. 69 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും നേടിയത്. കേരളത്തിനായി അരവിന്ദ് രാജേഷ്, വിനില്‍ ടിഎസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ബംഗാള്‍ 232/4 എന്ന നിലയിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെന്നൈയുടെ തട്ടകത്തിൽ ഗോവൻ ചിരി!!
Next articleകാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ വോളിബോള്‍- ഇ എം ഇ എ കോളേജ് കൊണ്ടോട്ടി ജേതാക്കൾ