Site icon Fanport

ബെൻ സ്റ്റോക്സ് ടി20 ലോകകപ്പിന് ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ

ഒക്ടോബറിലും നവംബറിലുമായി യു.എ.ഇയിലും ഒമാനിലും വെച്ച് നടക്കുന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ട് സൂപ്പർ താരം ബെൻ സ്റ്റോക്സ് കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ജൂലൈ മാസത്തിൽ ക്രിക്കറ്റിൽ നിന്ന് ബെൻ സ്റ്റോക്സ് ദീർഘ കാലത്തേക്ക് ഇടവേള എടുത്തിരുന്നു. തുടർന്ന് യു.എ.യിൽ വെച്ച് നടക്കുന്ന ഐ.പി.എല്ലിലും താരം പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിരുന്നു.

ഇതോടെയാണ് താരം ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഉണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ വന്നത്. ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ അടുത്ത വെള്ളിയാഴ്ച പ്രഖ്യാപിനിരിക്കെ താരം ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടില്ലെന്നാണ് കരുതപ്പെടുന്നത്. നിലവിൽ താരത്തിന് ക്രിക്കറ്റിലേക്ക് തിരിച്ച വരൻ യാതൊരു ഉദ്ദേശവും ഇല്ലെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Exit mobile version