Picsart 24 08 13 22 50 05 296

ബെൻ സ്റ്റോക്സ് രണ്ട് മാസം പുറത്തിരിക്കും, ശ്രീലങ്കയ്ക്ക് എതിരെ ഒലി പോപ്പ് ക്യാപ്റ്റനാകും

ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിംറ്റെ പരിക്ക് സാരമുള്ളത്. അദ്ദേഹം രണ്ട് മാസത്തോളം പുറത്തിരിക്കും എന്ന് റിപ്പോർട്ടുകൾ. ദി ഹണ്ട്രഡിൽ കളിക്കുന്നതിന് ഇടയിലാണ് കഴിഞ്ഞ ദിവസം സ്റ്റോക്സിന് ഹാംസ്ട്രിംഗ് ഇഞ്ച്വറിയേറ്റത്. പരിക്കേറ്റ താരം ഉടൻ കളം വിടേണ്ടി വന്നിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാൻ 10 ദിവസം മാത്രമിരിക്കെ ആണ് ഈ പുതിയ പരിക്ക്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ സ്റ്റോക്സ് കളിക്കില്ല എന്ന് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ സ്റ്റോക്സിന് പകരം ഒലി പോപ് ആയിരിക്കും ഇംഗ്ലണ്ട് ക്യാപ്റ്റൻ. കഴിഞ്ഞ വർഷങ്ങളിൽ സ്റ്റോക്സ് പരിക്ക് കാരണം ഏറെ ബുദ്ധിമുട്ടിയിരുന്നു. പരിക്ക് ഭയന്ന് അദ്ദേഹം ഐ പി എൽ അടക്കം കളിക്കാതെ ഇരുന്നിരുന്നു.

Exit mobile version