ഇന്ത്യയ്ക്കെതിരെ ലോര്‍ഡ്സില്‍ ബെന്‍ സ്റ്റോക്സ് കളിക്കില്ല

- Advertisement -

ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്സ് ടെസ്റ്റില്‍ ബെന്‍ സ്റ്റോക്സ് കളിക്കില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ പബ്ബില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട കേസിന്റെ വാദം ഓഗസ്റ്റ് 6നു നടക്കുമെന്നാണ് അറിയുന്നത്. അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ട് നില്‍ക്കുന്ന നടപടികള്‍ക്കായി സ്റ്റോക്സിനു പോകേണ്ടിവരുമെന്നതിനാല്‍ ഓഗസ്റ്റ് 9നു ലോര്‍ഡ്സില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്സ് കളിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായി.

ബ്രിസ്റ്റോള്‍ സംഭവത്തിനെത്തുര്‍ന്ന് ആഷസ് പരമ്പരയിലെ പങ്കാളിത്തം നഷ്ടമായ സ്റ്റോക്സ് ഈ അടുത്താണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങഇയെത്തിയത്. ന്യൂസിലാണ്ടിനെതിരെ ഏകദിന പരമ്പരയില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുക്കുവാന്‍ സ്റ്റോക്സിനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement