
ബെന്‍ സ്റ്റോക്സിനു ഇംഗ്ലണ്ട് ടീമിലേക്ക് മടങ്ങി വരവ്. സ്റ്റോക്സിനൊപ്പം ഹെയില്‍സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പോലീസ് ഹെയില്‍സിനെ കുറ്റവിമുക്തനാക്കിയിരുന്നു. ടീമിലുള്‍പ്പെടുത്തിയെങ്കിലും ഇരുവരും മത്സരങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ബ്രിസ്റ്റോള്‍ സംഭവങ്ങളില്‍ അനുകൂലമായ വിധി വരണമെന്നാണ് അറിയുന്നത്. ബ്രിസ്റ്റോളില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നൈറ്റ് ക്ലബ്ബില്‍ നടന്ന സംഘര്‍ഷത്തിലുള്‍പ്പെട്ട ശേഷം ഇരുവരെയും ഇംഗ്ലണ്ട് മത്സരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കകം കേസില്‍ സ്റ്റോക്സിനെതിരെ കേസ് എടുക്കണമോ വേണ്ടയോ എന്ന് പോലീസ് തീരുമാനിക്കുമെന്നാണ് അറിയുന്നത്. തീരുമാനം എടുത്ത ശേഷം മാത്രമാവും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്റ്റോക്സിന്മേല് കൂടുതല്‍ നടപടി എടുക്കുക. കേസില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണെങ്കില്‍ ആഷസ് ടീമിലും സ്റ്റോക്സ് എത്തുവാനുള്ള സാധ്യതയുണ്ട്.
സ്ക്വാഡ്: ഓയിന്‍ മോര്ഗന്, മോയിന്‍ അലി, ജോണി ബൈര്‍സ്റ്റോ, ജേക്ക് ബാള്‍, സാം ബില്ലിംഗ്സ്, ജോസ് ബട്ലര്, ടോം കുറന്, അലക്സ് ഹെയില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ്, ഡേവിഡ് വില്ലി, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial