Picsart 23 02 15 17 07 42 228

ബെൻ സോയറിനെ ആർ സി ബി വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു

വിമൻസ് പ്രീമിയർ ലീഗ് (WPL) 2023 ന് മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) അവരുടെ കോച്ചിംഗ് സ്റ്റാഫിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ പരിശീലകൻ ബെൻ സോയറിനെ ആണ് മുഖ്യ പരിശീലകനായി ആർ സി ബി നിയമിച്ചത്.

ആർ‌സി‌ബിയുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെ ഈ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ ന്യൂസിലൻഡിന്റെ വനിതാ ക്രിക്കറ്റ് ടീമിന്റെ ചുമതല വഹിക്കുന്ന സോയർ ദി ഹൺഡ്രഡിൽ ബർമിംഗ്ഹാം ഫീനിക്‌സിന്റെ മുഖ്യ പരിശീലകനുമാണ്. മുമ്പ് വനിതാ ബിഗ് ബാഷ് ലീഗിൽ സിഡ്‌നി സിക്‌സേഴ്‌സിനെ പരിശീലിപ്പിക്കുകയും ഓസ്‌ട്രേലിയൻ ദേശീയ വനിതാ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരിക്കുകയും ചെയ്തിട്ടുണ്ട്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മലോലൻ രംഗരാജൻ അസിസ്റ്റന്റ് കോച്ചും സ്കൗട്ടിംഗ് തലവനുമായും സേവനമനുഷ്ഠിക്കും. വിആർ വനിതയെ ഫീൽഡിംഗ് പരിശീലകനായും സ്കൗട്ടായും നാഗാലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ ഹെഡ് കോച്ച് ആർഎക്‌സ് മുരളി ബാറ്റിംഗ് പരിശീലകനായും ആർ സി ബി നിയമിച്ചു.

Exit mobile version