ഇംഗ്ലണ്ടിനു തലവേദനയായി നിശാ ക്ലബ്ബിലെ താരങ്ങളുടെ പെരുമാറ്റം

ബെന്‍ സ്റ്റോക്സിനു പുറമേ മറ്റൊരു ഇംഗ്ലണ്ട് താരം കൂടി നിശാ ക്ലബ്ബ് വിവാദത്തില്‍. 23 വയസ്സുകാരന്‍ ബെന്‍ ഡങ്കറ്റ് ആണ് പുതിയ വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് താരം. പെര്‍ത്തിലെ ബാറില്‍ നടന്ന വഴക്കില്‍ ഉള്‍പ്പെട്ടതിനാല്‍ താരത്തെ സസ്പെന്‍ഡ് ചെയ്യുകയാണെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇംഗ്ലണ്ട് ലയണ്‍സ് ടീമിന്റെ ഭാഗമായി കളിക്കുന്ന ഡങ്കറ്റ് ഇന്ന് ആരംഭിച്ച ദ്വിദിന മത്സരത്തില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും വിവാദം കാരണം ടീമിലെ സ്ഥാനം നഷ്ടമായിരിക്കുകയാണ്.

ക്രിക്കറ്റ ഓസ്ട്രേലിയ ഇലവനെിരെ ഓപ്പണ്‍ ചെയ്യാനിരിക്കെയാണ് ഡക്കറ്റിനെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഏതോ സീനിയര്‍ സഹതാരത്തിനു മേല്‍ ഡക്കറ്റ് മദ്യം ഒഴിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം.

കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിസ്റ്റോളില്‍ നടന്ന സമാനമായ സംഭവത്തില്‍ ഉള്‍പ്പെട്ട ബെന്‍ സ്റ്റോക്സിനു ആഷസ് ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇംഗ്ലണ്ട് ഏകദിന സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും കുറ്റവിമുക്തനാക്കിയാല്‍ മാത്രമേ ബെന്‍ സ്റ്റോക്സിനു അവസരം ലഭിക്കൂ എന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial