Site icon Fanport

ബെഹ്റെൻഡോർഫ് പരിക്ക് മാറാൻ ശസ്ത്രക്രിയ നടത്തും, പത്ത് മാസത്തോളം പുറത്തിരിക്കും

ഓസ്ട്രേലിയൻ പേസ് ബൗളർ ബെഹ്റെൻഡോർഫ് പരിക്ക് മാറാൻ ശസ്ത്രക്രിയക്ക് വിധേയമാകാൻ തീരുമാനിച്ചു. കുറേ കാലങ്ങളായി താരത്തെ അലട്ടുന്ന പുറം വേദനയ്ക്ക് പരിഹാരമായാണ് ശസ്ത്രക്രിയ തേടുന്നത്. ന്യൂസിലൻഡിൽ വെച്ചാകും ശസ്ത്രക്രിയ നടത്തുക. നീണ്ട കാലം താരം പുറത്തിരിക്കേണ്ടി വരും. 29കാരനായ താരത്തിന് അടുത്ത ടി20 ലോകകപ്പ് വരെ നഷ്ടമായേക്കും.

നേരത്തെ ജെയിംസ് പാറ്റിൻസണും സമാനമായ ശസ്ത്രക്രിയക്ക് വിധേയമായിരുന്നു. താരം കളത്തിൽ തിരികെയെത്താൻ 12 മാസത്തോളം എടുത്തിരുന്നു. ഇതു പോലെ നീണ്ട കാലയളവ് തന്നെ ബെഹ്റെൻഡോർഫും പുറത്തിരിക്കും. താരവും കുടുംബവും ഉടൻ ശസ്ത്രക്രിയക്ക് വേണ്ടി ന്യൂസിലാന്റിലേക്ക് തിരിക്കും.

Exit mobile version