താമി ബ്യൂമോണ്ടിനു ശതകം, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിനു പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. ആദ്യ മത്സരത്തില്‍ ദയനീയ തോല്‍വിയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് പരമ്പരയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത്. 16 റണ്‍സ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് ഇംഗ്ലണ്ടിനു മത്സരത്തില്‍ അവസരം നല്‍കിയത്. 49.5 ഓവറില്‍ 228 റണ്‍സിനു ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 44ാം ഓവറില്‍ വിജയം ഉറപ്പിച്ചു.

താമി ബ്യൂമോണ്ട് നേടിയ 105 റണ്‍സാണ് ഇംഗ്ലണ്ടിനു വിജയം ഒരുക്കിയത്. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ് പുറത്താകാതെ 80 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി അയാബോംഗ ഖാക്ക രണ്ടും മരിസാനെ കാപ്പ് ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡേന്‍ വാന്‍ നീക്കെര്‍ക്ക്(95), ലോറ വാള്‍വാര്‍ഡട്(64) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 212/4 എന്ന നിലയില്‍ നിന്ന് 228 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒന്നാം സ്ഥാനം ഒരു ജയമകലെ
Next articleസെമി ഉറപ്പിച്ച് അജയ് ജയറാം