Site icon Fanport

ഇന്ത്യയിൽ വെച്ച് ഇന്ത്യയെ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ

ഇന്ത്യയിലെ വെച്ച് ഇന്ത്യയെ തോൽപ്പിക്കുകയാണ് ഓസ്ട്രേലിയയുടെ പ്രധാന ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം നേടിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ പരിശീലകൻ.

ഓസ്‌ട്രേലിയൻ ടീമിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് ലോക ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ആണെന്നും എന്നാൽ ഇന്ത്യയെ ഇന്ത്യയിൽ വെച്ചും ശേഷം ഓസ്ട്രേലിയയിൽ വെച്ചും തോൽപ്പിക്കുകയെന്നത് പരമമായ ലക്‌ഷ്യം ആണെന്നും ലാങ്ങർ പറഞ്ഞു. മികച്ച ടീമിനെ തോൽപ്പിച്ചാൽ മാത്രമേ സ്വയം മികച്ച ടീം ആണെന്ന് വിലയിരുത്താൻ കഴിയുമെന്നും മികച്ച എതിരാളികളുമായുള്ള മത്സരങ്ങൾ വരാൻ ഉണ്ടെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.

ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുകയെന്നത് മികച്ച കാര്യമാണെന്നും എന്നാൽ അതെ സമയം ഒന്നാം സ്ഥാനത്ത് എത്തുമ്പോൾ എല്ലാ ടീമുകൾക്കും ഓസ്ട്രേലിയയെ തോൽപ്പിക്കാൻ ആഗ്രഹം ഉണ്ടാവുമെന്നും ലാങ്ങർ പറഞ്ഞു.

Exit mobile version