
- Advertisement -
പരാതി നല്കി ഏറെ വൈകാതെ തന്നെ അത് പിന്‍വലിച്ച് ബിസിസിഐ. അനാവശ്യ വിവാദങ്ങളില്‍ പെടാതെ ശ്രദ്ധ ക്രിക്കറ്റിലേക്ക് തന്നെ കേന്ദ്രീകരിക്കപ്പെടണമെന്ന ഐസിസിയുടെ ആവശ്യമാണ് ബിസിസിഐയെ പരാതി പിന്‍വലിപ്പിക്കുവാന്‍ പ്രേരിപ്പിച്ചതെങ്കിലും ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ട് പ്രബല ക്രിക്കറ്റിംഗ് ശക്തികള്‍ തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായാല്‍ അത് ക്രിക്കറ്റിനെ തന്നെ ബാധിക്കുമെന്ന ബോധമാണ് എല്ലാവരെയും സമവായത്തിലെത്താന്‍ പ്രേരിപ്പിച്ചത്.
ക്രിക്കറ്റിന്റെ നന്മയ്ക്കും പ്രാധാന്യത്തിനുമായി വിവാദമെല്ലാം മാറ്റിവെച്ച് ക്രിക്കറ്റില്‍ ശ്രദ്ധ ചെലുത്തണമെന്ന അഭിപ്രായമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സതര്‍ലാന്‍ഡും ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയും പറഞ്ഞത്.
Advertisement