പൂനെ പിച്ച് ക്യുറേറ്ററെ പുറത്താക്കി ബിസിസിഐ

- Advertisement -

വിവാദത്തിലായ പൂനെ ഏകദിനം നടക്കുമെന്ന് അറിയിച്ചു ബിസിസിഐ. ബുക്കികളെന്ന വ്യാജേന എത്തിയ ടിവി റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ച് സംബന്ധിച്ച വിവരം ചോര്‍ത്തി നല്‍കിയ പൂനെ പിച്ച് ക്യുറേറ്റര്‍ പാണ്ഡുരംഗ് സാല്‍ഗോങ്കറിനെ ബിസിസിഐ പുറത്താക്കി. ഗ്രൗണ്ടില്‍ കയറുന്നതിനു വിലക്കേര്‍പ്പെടുത്തിയ പാണ്ഡുരംഗിനു പകരം ചുമതലകള്‍ വാങ്കഡേയുടെ ക്യുറേറ്റര്‍ രമേശ് മാമുങ്കറിനെയാണ് ഏല്പിച്ചിരിക്കുന്നത്.

ബുക്കികള്‍ക്ക് അനുസൃതമായി പിച്ചില്‍ മാറ്റം വരുത്താനും പാണ്ഡുരംഗ് തയ്യാറായി എന്നാണ് സ്റ്റിംഗ് ഓപ്പറേഷന് ശേഷം ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എത്ര റണ്‍സ് വരുന്ന പിച്ചാണെന്നും, ബൗണ്‍സ് ഉണ്ടായിരിക്കുമെന്നും, ചില താരങ്ങള്‍ക്കായി പിച്ചില്‍ മാറ്റം വരുത്താമെന്നുമൊക്കെ പാണ്ഡുരംഗ് ക്യാമറയ്ക്ക് മുന്നില്‍ പറയുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement