ശാസ്ത്രിയെ കോച്ചായി നിയമിച്ചിട്ടില്ല: ബിസിസിഐ

- Advertisement -

രവി ശാസ്ത്രിയെ ഇന്ത്യന്‍ കോച്ചായി നിയമിച്ചുവെന്ന വാര്‍ത്തകള്‍ മുഖ്യധാര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഒരുപോലെ പുറത്ത് വിട്ടപ്പോള്‍ ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറയുന്നത് ഇന്ത്യന്‍ കോച്ചിനെ ഇതുവരെ നിശ്ചയിച്ചിട്ടില്ലാന്നും, പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് മാത്രമാണ് പറഞ്ഞത്. നേരത്തെ കോഹ്‍ലിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം അറിയിക്കുകയുള്ളുവെന്നും അതിനു രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി ആവശ്യമായി വരുമെന്ന് സിഎസി അംഗമായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.

എന്നാല്‍ ബിസിസിഐയുടെ ഈ തീരുമാനത്തെ എതിര്‍ത്ത് കൊണ്ട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്(സിഒഎ) ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനിടെ രവിശാസ്ത്രിയെ കോച്ചായി നിയമിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം അമിതാഭ് ചൗധരി തീരുമാനം ഉടന്‍ അറിയിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. രവിശാസ്ത്രിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement