നാഡയുടെ ഡോപ് ടെസ്റ്റ് നടക്കില്ല: ബിസിസിഐ

- Advertisement -

ഐസിസിയുടെ ആന്റി-ഡോപിംഗ് കോഡ് തങ്ങള്‍ പാലിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ നാഡയ്ക്ക് തങ്ങളുടെ രാജ്യാന്തര, പ്രാദേശിക താരങ്ങളിന്മേല്‍ ഡോപ് ടെസ്റ്റ് നടത്താന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. 2011 മുതല്‍ വാഡ കോഡിനു അനുസൃതമായുള്ള ഐസിസിയുടെ ആന്റി-ഡോപിംഗ് കോഡ് പാലിച്ച് വരുന്ന ബിസിസിഐ ഒരു ദേശീയ കായിക ഫെഡറേഷന്‍ അല്ലെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അയതിനാല്‍ നാഡയുമായി സഹകരിക്കേണ്ട ആവശ്യം ബിസിസിഐയ്ക്ക് ഇല്ലായെന്നും ബോര്‍ഡ് വ്യക്തമാക്കി.

നാഡയുടെ ചീഫ് നവീന്‍ അഗര്‍വാലിനും കായിക വകുപ്പ് സെക്രട്ടറിയ്ക്കും പ്രത്യേകം നല്‍കിയ കത്തിലാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി ബോര്‍ഡ് നയം വ്യക്തമാക്കിയത്. നേരത്തെ ഇന്ത്യന്‍ കായിക മന്ത്രാലയം ബിസിസിഐയോട് നാഡയുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോര്‍ഡ് സഹകരിക്കുന്നില്ലെങ്കില്‍ നാഡയുടെ അംഗീകരാം വാഡ റദ്ദാക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബോര്‍ഡിന്റെ സഹായം അഭ്യര്‍ത്ഥിച്ചാണ് കായിക മന്ത്രാലയം ബിസിസഐയെ സമീപിച്ചത്.

വാഡ അംഗീകൃത ലബോറട്ടറികളിലാണ് ബിസിസിഐ തങ്ങളുടെ ടൂര്‍ണ്ണമെന്റുകള്‍ക്കിടയില്‍ ശേഖരിക്കുന്ന സാംപിളുകള്‍ പരിശോധിയ്ക്കാന്‍ അയയ്ക്കുന്നതും ബിസിസിഐ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement