
അഭ്യൂഹങ്ങള്ക്കൊടുവിള് അവസാനം കല്പിച്ച് ബിസിസിഐ. മാധ്യമങ്ങളില്‍ ശാസ്ത്രിയെ കോച്ചായി നിയമിച്ചു എന്ന വാര്‍ത്തകള്‍ ആദ്യ നിഷേധിച്ച ബിസിസിഐ, പിന്നീട് ശാസ്ത്രി തന്നെ കോച്ചെന്ന് സ്ഥിരീകരിച്ച് രംഗത്തെത്തി. ഇന്ന് വൈകുന്നേരത്തോടെ പുതിയ കോച്ചായി രവി ശാസ്ത്രിയെ നിയമിച്ചു എന്ന് വാര്‍ത്തകള്‍ മുഖ്യധാര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഒരുപോലെ പുറത്ത് വിട്ടപ്പോള്‍ ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല എന്നും ഇന്ന് വൈകി മാത്രമേ പ്രഖ്യാപനം ഉണ്ടാകുള്ളു എന്ന് സൂചിപ്പിച്ചിരുന്നു.
ടീമിന്റെ ബൗളിംഗ് കോച്ചായി സഹീര്‍ ഖാനെയും വിദേശ പര്യടനങ്ങളില്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി രാഹുല്‍ ദ്രാവിഡിനെയുംം നിയമിച്ചിട്ടുണ്ട്. ജൂലായ് 26നു ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ഇവരുടെ ആദ്യ ദൗത്യം. വിരേന്ദ്ര സേവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പൈബസ് തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് സച്ചിന് , ഗാംഗുലി, ലക്ഷ്മണ് എന്നിവരടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി(സിഎസി) ശാസ്ത്രിയെ തിരഞ്ഞെടുത്തത്.
നേരത്തെ കോഹ്ലിയുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം അറിയിക്കുകയുള്ളുവെന്നും അതിനു രണ്ട് മൂന്ന് ദിവസങ്ങള്‍ കൂടി ആവശ്യമായി വരുമെന്ന് സിഎസി അംഗമായ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
എന്നാല്‍ ബിസിസിഐയുടെ ഈ തീരുമാനത്തെ എതിര്‍ത്ത് കൊണ്ട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്(സിഒഎ) ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനിടെ രവിശാസ്ത്രിയെ കോച്ചായി നിയമിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ പ്രകാരം അമിതാഭ് ചൗധരി തീരുമാനം ഉടന്‍ അറിയിക്കുമെന്ന് മാത്രമാണ് പറഞ്ഞത്. രവിശാസ്ത്രിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് അദ്ദേഹം തയ്യാറായിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial