ഉത്തരാഖണ്ഡിന്റെ രഞ്ജിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന കടുംപിടുത്തവുമായി ബിസിസിഐ

ബിസിസിഐയും സുപ്രീംകോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സും തമ്മിലുള്ള ശീത സമരം തുടരുന്നു. 2018-19 രഞ്ജി സീസണില്‍ ഉത്തരാഖണ്ഡിനെ ഉള്‍പ്പെടുത്തണമെന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് തീരുമാനത്തെ ബിസിസിഐ പൊതുയോഗം കൂടി തല്‍ക്കാലം വേണ്ട എന്ന തീരുമാനമെടുക്കുകയായിരുന്നു. അടുത്തിടെയാണ് സിഒഎ ഒരു കമ്മിറ്റി രൂപീകരിച്ച് ഉത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചതും അതിനെത്തുടര്‍ന്ന് വരുന്ന രഞ്ജി സീസണില്‍ ടീമിനെ ഉള്‍പ്പെടുത്താമെന്നും കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതിനെ ബിസിസിഐ എതിര്‍ക്കുകയായണ്. ഉത്തരാഖണ്ഡില്‍ ഒരു അസോസ്സിയേഷനില്ലെന്നും സംസ്ഥാനം ഒരു പൂര്‍ണ്ണ അംഗമല്ലെന്നുമാണ് ബിസിസിഐ വാദം. മൂന്ന് മാസത്തെ നോട്ടീസ് പിരീഡിനുള്ളില്‍ ഇങ്ങനൊരു ടീമിനെ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റിലേക്ക് ഉള്‍പ്പെടുത്താനാകില്ലെന്നാണ് ബിസിസിഐ നയം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...