ബിസിസിഐ ആര്‍ടിഐയ്ക്ക് കീഴില്‍ വരണം: നിയമ കമ്മീഷന്‍

ബിസിസിഐ ഒരു പൊതു സ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിനു കീഴില്‍ വരേണ്ടതാണെന്നും പറഞ്ഞ് നിയമ കമ്മീഷന്‍. ബിസിസിഐ ഇപ്പോള്‍ സ്വകാര്യ സ്ഥാപനമായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും പൊതു ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുവാന്‍ ബാധ്യസ്ഥരാണെന്നാണ് കമ്മീഷന്റെ അഭിപ്രായം. തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു സ്വകാര്യ സ്ഥാപനമാണ് നിലവില്‍ ബിസിസിഐ. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണെങ്കിലും ബിസിസിഐ ആര്‍ടിഐയ്ക്ക് കീഴില്‍ വരാന്‍ സന്നദ്ധരായിരുന്നില്ല.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 12 കീഴില്‍ ബിസിസിഐയെ രേഖപ്പെടുത്തുവാനുള്ള പലതും ബിസിസിഐയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബിഎസ് ചൗഹാന്‍ പറഞ്ഞിട്ടുള്ളത്. ഇതിന്മേലുള്ള റിപ്പോര്‍ട്ട് ഉടന്‍ നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദിനു നല്‍കുമെന്നും ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version