ഔദ്യോഗിക പരാതി നല്‍കി ഇന്ത്യ

- Advertisement -

ഡിആര്‍എസ് വിവാദത്തില്‍ ഐസിസിയ്ക്ക് ഔദ്യോഗിക പരാതി നല്‍കി ബിസിസിഐ. സ്റ്റീവ് സ്മിത്തിനു പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു എതിരെയാണ് ബെംഗളൂരു ടെസ്റ്റിനിടെ പൊട്ടിപ്പുറപ്പെട്ട ഡിആര്‍എസ് വിവാദത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയുമായി മുന്നോട്ട് പോകുന്നത്. ഇരുവര്‍ക്കും എതിരെ ചാര്‍ജ്ജുകളൊന്നും വേണ്ട എന്ന് ഐസിസി തീരുമാനിച്ചതിനു തൊട്ടു പിന്നാലെയാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി പരാതി നല്‍കിയത്.

മത്സരത്തിനിടെ എല്‍ബിഡബ്ല്യു തീരുമാനത്തിനു വിധേയമായ സ്മിത്ത് തീരുമാനം പുനപരിശോധിക്കണമോയെന്ന് ആരായാന്‍ ഡ്രെസ്സിംഗ് റൂമിനെ ആശ്രയിക്കാന്‍ ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. ഇത് ഇന്ത്യന്‍ നായകന്‍ കോഹ്‍ലിയെ ഏറെ ചൊടിപ്പിക്കുകയും ഗ്രൗണ്ടില്‍ വെച്ച് തന്നെ ചൂടന്‍ സംഭാഷണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനു ശേഷം മാധ്യമങ്ങളിലൂടെയും കണക്കറ്റ് ഓസ്ട്രേലിയെ വിമര്‍ശിച്ച് കോഹ്‍ലിയുടെ നടപടിയ്ക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സതര്‍ലണ്ട് രംഗത്തെത്തിയിരുന്നു.

Advertisement