India

ചാമ്പ്യൻസ് ട്രോഫി ജയിച്ചതിന് ഇന്ത്യൻ ടീമിന് 58 കോടി പാരിതോഷികം പ്രഖ്യാപിച്ച് BCCI

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025-ലെ വിജയത്തിന് ഇന്ത്യൻ ടീമിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (BCCI) ₹58 കോടി ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു. കളിക്കാർ, കോച്ചിംഗ് സ്റ്റാഫ്, പുരുഷ സെലക്ഷൻ കമ്മിറ്റി എന്നിവരുടെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, ഇന്ത്യ ടൂർണമെൻ്റിലുടനീളം ആധിപത്യം പുലർത്തിയിരുന്നു.,സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുന്നതിന് മുമ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലാൻഡ് എന്നിവയ്‌ക്കെതിരെ വിജയങ്ങൾ നേടി. ഫൈനലിൽ ന്യൂസിലൻഡിനെതിരായ വിജയത്തോടെ ഇന്ത്യ കിരീടവും ഉറപ്പിച്ചു.

Exit mobile version