ഐപിഎലിനു നല്‍കുന്ന പരിഗണന ബിസിസഐ ടെസ്റ്റ് മത്സരങ്ങള്‍ക്ക് നല്‍കുന്നില്ല

ടെസ്റ്റ് ക്രിക്കറ്റ് മാര്‍ക്കറ്റ് ചെയ്യുവാനായി ബിസിസിഐ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി, സിഒഎ മുഖ്യന്‍ വിനോദ് റായ് എന്നിവര്‍ ഉള്‍പ്പെടുന്ന വേദിയിലാണ് ഈ അഭിപ്രായം ഗംഭീര്‍ പറഞ്ഞത്. ഐപിഎലിനു വേണ്ടത്ര പരിഗണന നല്‍കി ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മാമാങ്കമായി ബിസിസിഐ വളര്‍ത്തിയെടുക്കുമ്പോള്‍ സമാനമായ കാഴ്ചപ്പാട് ടെസ്റ്റ് മത്സരങ്ങളില്‍ കാണുന്നില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്.

ഏകദിനങ്ങളോ ടി20യോ മാര്‍ക്കറ്റ് ചെയ്യുന്നത്ര പോലും ബിസിസിഐ ടെസ്റ്റിനെ മാര്‍ക്കറ്റ് ചെയ്യുന്നില്ല. കൊല്‍ക്കത്തയില്‍ 2011ല്‍ വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് മത്സരമാണ് ഗംഭീര്‍ ഉദാഹരണമായി പറഞ്ഞത്. സേവാഗ്, സച്ചിന്‍, ലക്ഷ്മണ്‍ എന്നിങ്ങനെ മുന്‍ നിര താരങ്ങള്‍ കളിക്കുമ്പോളാണ് കൊല്‍ക്കത്തയില്‍ ആദ്യ ദിവസം ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യയുടെ മത്സരം കാണാന്‍ എത്തിയത് വെറും 1000ത്തോളം കാണികളാണ്.

അത് ബിസിസിഐ വേണ്ടത്ര മത്സരങ്ങളെ മാര്‍ക്കറ്റ് ചെയ്യുന്നില്ല എന്നതിന്റെ തെളിവാണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial