ഗ്രീന്‍ഫീല്‍ഡിനു പച്ചക്കൊടി, ക്രിക്കറ്റ് അരങ്ങേറ്റം ശ്രീലങ്കയുമായുള്ള ടി20യിലൂടെ

- Advertisement -

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ അരങ്ങേറും. ഡിസംബര്‍ 20നു ശ്രീലങ്കയുമായുള്ള ടി20യിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് ഭൂപടത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനും സ്ഥാനം. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിനോടൊപ്പം ഇനി തലസ്ഥാന നഗരിയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും ഇഷ്ട താരങ്ങളുടെ കളി കാണുവാനുള്ള അവസരം. നേരത്തെ ടെസ്റ്റ് വേദിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും ഒരു ഏകദിന മത്സരം പോലും നടക്കാത്ത സ്റ്റേഡിയങ്ങള്‍ക്ക് പൊതുവേ ടെസ്റ്റ് വേദി നല്‍കാറില്ലെന്ന് പല ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടിയുരുന്നു. എന്നാല്‍ ടെസ്റ്റിനു പകരം ടി20യ്ക്കാവും തലസ്ഥാനം വേദിയാകുക എന്നാണ് ഇപ്പോള്‍ ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

നീണ്ട 29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാന നഗരിയിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് വീണ്ടുമെത്തുന്നത്. 1988ല്‍ ജനുവരി 25നാണ് ഇന്ത്യയും – വെസ്റ്റിന്‍ഡീസും തമ്മിലുള്ള പരമ്പരയിലെ ഏഴാം ഏകദിനം തിരുവനന്തപുരത്ത് അരങ്ങേറിയത്. അന്ന് ശ്രീകാന്തിന്റെ ശതകവും സിമ്മണ്‍സ്, ഗോര്‍ഡന്‍ ഗ്രെനിഡ്ജ് എന്നിവരുടെ ബാറ്റിംഗ് മികവുമെല്ലാം തിരുവനന്തപുരം സാക്ഷ്യം വഹിച്ചിരുന്നു. 9 വിക്കറ്റിനു വെസ്റ്റിന്‍ഡീസ് വിജയിച്ച മത്സരം ഉള്‍പ്പെടെ പരമ്പരയില്‍ 6 വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement