ലേലം കൊഴുക്കുന്നു, നാളെയും തുടരും

- Advertisement -

ബിസിസിയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായുള്ള ലേലം കൊഴുക്കുന്നു. ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ലേലത്തുക 4442 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. സ്റ്റാര്‍, സോണി, ജിയോ എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. ഗൂഗിള്‍, ഫേസ്ബുക്ക്, യപ്പ് ടിവി എന്നിവര്‍ ടെണ്ടര്‍ രേഖകള്‍ വാങ്ങിയിരിന്നുവെങ്കിലും ടെക്നിക്കല്‍ ബിഡ് ഇവര്‍ സമര്‍പ്പിച്ചില്ല.

ഇ-ലേലത്തിന്റെ നടപടിക്രമ പ്രകാരം ലേലത്തിന്റെ ഉയര്‍ന്ന തുക വിളിച്ചത് ആരാണെന്ന് ലേല നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പുറത്ത് വിടുകയുള്ളു. 4176 കോടി രൂപയ്ക്ക് ആരംഭിച്ച ലേലത്തിലെ അടുത്ത ബിഡ് 4201.20 കോടിയായിരുന്നു. പിന്നീട് അത് 4244, 4303, 4328.25 കോടിയായി ഉയര്‍ന്നിരുന്നു. ലേലത്തിന്റെ ആദ്യ ദിവസത്തെ സമയം അവസാനിക്കുന്നതിനു അഞ്ച് മിനുട്ടു മുമ്പാണ് ഉയര്‍ന്ന തുകയായ 4442 കോടി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ അത് ആരുടെ ബിഡാണെന്നുള്ളതെന്നത് വ്യക്തമല്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement