ശമ്പളം ഇരട്ടിയാക്കി ബിസിസിഐ

ക്യുറേറ്റര്‍മാരുടെയും മാച്ച് ഒഫീഷ്യലുകളുടെയും ശമ്പളം ഇരട്ടിയാക്കി ബിസിസിഐ. പിച്ച് ക്യുറേറ്റര്‍മാര്‍, അമ്പയര്‍മാര്‍, സ്കോറര്‍മാര്‍, വീഡിയോ അനലിസ്റ്റ് എന്നിവരുടെ ശമ്പളമാണ് ബിസിസഐ വര്‍ദ്ധിപ്പിച്ചത്. സാബ കരീം നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ ശമ്പള വര്‍ദ്ധനവിനു അനുമതി നല്‍കിയത്.

സോണല്‍ ക്യുറേറ്റര്‍മാരും അസിസ്റ്റന്റ് ക്യുറേറ്റര്‍മാരും പ്രതിവര്‍ഷം 6 ലക്ഷം രൂപയും 4.2 ലക്ഷം രൂപയുമാണ് 2012ല്‍ ക്രമപ്പെടുത്തി വേതന നിരക്ക് പ്രകാരം വാങ്ങിയിരുന്നത്. അത് 12 ലക്ഷവും 8.4 ലക്ഷവുമായി ഉയര്‍ത്തുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial