തീരുമാനം ബിസിസിഐ ഡോക്ടര്‍മാരുടെ കൈയ്യില്‍: സാഹ

- Advertisement -

താന്‍ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റിനുണ്ടാകുമോ ഇല്ലയോ എന്നത് തീരുമാനിക്കുക ബിസിസിഐ ഡോക്ടര്‍മാരെന്ന് പറഞ്ഞ് വൃദ്ധിമാന്‍ സാഹ. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്തയ്ക്കെതിരെ നടന്ന മത്സരത്തിനിടെ സാഹയ്ക്ക് പരിക്കേറ്റിരുന്നു. ശിവം മാവിയുടെ പന്ത് നേരിടുന്നതിടെ പരിക്കേറ്റ സാഹ ബാറ്റിംഗ് തുടര്‍ന്ന് റണ്‍സ് നേടിയിരുന്നു. എന്നാല്‍ കീപ്പിംഗിനിടെ ഏറെ ബുദ്ധിമുട്ട് താരം പ്രകടിപ്പിചിരുന്നു. ഇതേ തുടര്‍ന്ന് ഐപിഎല്‍ 2018 ഫൈനലില്‍ സാഹയ്ക്ക് മത്സരിക്കാനായിരുന്നില്ല.

ബിസിസിഐ സാഹയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ലായെന്നത് തന്നെ സാഹയ്ക്ക് പൂര്‍ണ്ണമായ വിശ്രമം ലഭിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ ടെസ്റ്റില്‍ പങ്കെടുക്കാനാകുമെന്ന ബോധ്യമുള്ളതിനാലാണെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാരുടെ അവലോകനം. ഓരോ ദിവസവും നേടുന്ന പുരോഗതി ബിസിസിഐ രേഖപ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞ സാഹ അന്തിമ തീരുമാനം ബിസിസിഐയുടെ കൈയ്യിലാണെന്ന് കരുതുന്നതായി പറഞ്ഞു.

താന്‍ മാച്ച് സമയത്ത് ഫിറ്റാകില്ലെന്നാണ് തന്റെ തോന്നലെന്നാണ് സാഹ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement