പത്താന്‍ ഹോങ്ക്കോംഗിലേക്കില്ല

- Advertisement -

യുസഫ് പത്താന്‍ ഹോങ്ക്കോംഗിലേക്കില്ല. പത്താന് ഹോങ്ക്കോംഗ് ടി20 ലീഗില്‍ കളിക്കുവാനുള്ള എന്‍ഒസി ബിസിസിഐ നിരസിച്ചു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. പത്താനു പിന്നാലെ ഒട്ടനവധി താരങ്ങള്‍ വിദേശ ലീഗുകളിലും ടൂര്‍ണ്ണമെന്റുകളിലും കളിക്കുവാനായി എന്‍ഒസികള്‍ക്കായി അപേക്ഷിക്കുന്നതിനാലാണ് ബിസിസിഐ ഈ തീരുമാനം എടുത്തതെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. നേരത്തെ അനുമതി ലഭിച്ചപ്പോള്‍ വിദേശ ടി20 ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റര്‍ എന്ന ബഹുമതി പത്താനെ തേടി വന്നതായിരുന്നു. ഹോങ്ക്കോംഗ് ടി20 ലീഗിലെ കോവ്‍ലൂണ്‍ കാന്റണ്‍സ് ആയിരുന്നു യൂസഫ് പത്താനുമായി കരാര്‍ ഉറപ്പിച്ചത്.

Advertisement