കളി കാര്യവട്ടത്ത് തന്നെ: ബിസിസിഐ

- Advertisement -

ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും സംശയങ്ങളും വിവാദങ്ങള്‍ക്കുമെല്ലാം വിരാമമിട്ട് ബിസിസിഐ ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന്റെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ മത്സരം നടക്കുമെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.

നേരത്തെ ബിസിസിഐ കാര്യവട്ടത്തെ വേദിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കെസിഎയ്ക്ക് മത്സരം കൊച്ചിയിലേക്ക് മാറ്റണമെന്നായിരുന്നു. ഇത് പലയിടത്ത് നിന്നും എതിര്‍പ്പിനിടയാക്കിയിരുന്നു. ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്സ്ച്ചേഴ്സ് കമ്മിറ്റിയില്‍ നിന്ന് ഔദ്യോഗികമായി ഇമെയില്‍ ലഭിച്ച വിവരം കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് സമ്മതിച്ചിരുന്നു.

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സം ഡേ നൈറ്റായി ആണ് നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement