ശ്രീശാന്തിനെതിരെ വിലക്ക് തുടരും

- Advertisement -

വിലക്ക് ഒഴിവാക്കിയതിനെതിരെ ബിസിസിഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചതോടെ മലയാളി താരം ശ്രീശാന്തിനു തിരിച്ചടി. ഇന്നത്തെ തീരുമാനത്തോടെ ശ്രീശാന്തിനുമേല്‍ ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തുടരും. സിംഗിള്‍ ബെഞ്ച് വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്.

ആജീവനാന്ത വിലക്കിനെതിരൊയ ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത് തെറ്റായി എന്നാണ് ബിസിസിഐ ഹൈക്കോടതിയില്‍ വാദിച്ചത്. 2017 ഓഗസ്റ്റിലാണ് ശ്രീശാന്തിനെതിരായ വിലക്ക് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement