
ബിസിസിഐയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായുള്ള ലേല യുദ്ധത്തിനു അവസാനം. ഇ-ലേലം തുടങ്ങി മൂന്നാം ദിവസമാണ് ലേലം അവസാനിച്ചതെന്നത് തന്നെ ലേലം എത്ര കടുത്തതാണെന്ന് വെളിവാക്കുന്നു. പുറത്ത് വരുന്ന വിവരം പ്രകാരം കൃത്യമല്ലെങ്കിലും ആറായിരം കോടി രൂപയ്ക്ക് മേലെയാണ് ലേലം ഉറപ്പിച്ചതെന്ന് അറിയുന്നു. ലേലത്തില്‍ സ്റ്റാര്‍, ജിയോ, സോണി എന്നിവരാണ് പങ്കെടുത്തിരുന്നത്.
വിജയികളും മറ്റു വിവരങ്ങളും ബിസിസഐ വൈകുന്നേരം ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് അറിയിക്കും. ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത പ്രകാരം മൂന്നാം ദിവസം ഉച്ചയോടെ സ്റ്റാര്‍ ലേലത്തില്‍ നിന്ന് പിന്മാറിയെന്നാണ് അറിയുന്നത്. എന്നിരുന്നാലും എല്ലാ അഭ്യൂഹങ്ങള്‍ക്കും ഇന്ന് വൈകുന്നേരത്തോടെ വ്യക്തത വരുമെന്ന് ഉറപ്പായിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial