ടി10 കളിക്കുവാന്‍ മുസ്തഫിസുറിനു അനുമതി ഇല്ല

അബുദാബിയില്‍ ഇന്ന് ആരംഭിക്കാനിരിക്കുന്ന ടി10 കുട്ടി ക്രിക്കറ്റില്‍ പങ്കെടുക്കുന്നതിനു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മുസ്തഫിസുര്‍ റഹ്മാനു അനുമതി നിഷേധിച്ചു. പരിക്കേല്‍ക്കാമെന്ന കാരണം കാണിച്ചാണ് താരത്തിനു ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് താരത്തെ വിലക്കിയത്. ഷാകിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍ എന്നിവര്‍ക്ക് ബോര്‍ഡ് നേരത്തെ അനുമതി നല്‍കിയിരുന്നു. ഡിസംബര്‍ 14-17 വരെയാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുന്നത്. ബംഗാള്‍ ടൈഗേഴ്സിനു വേണ്ടിയാണ് മുസ്തഫിസുര്‍ റഹ്മാന്‍ കളിക്കാനിരുന്നത്. 90 മിനുട്ട് സമയദൈര്‍ഘ്യമാണ് ഒരു മത്സരത്തിനു ഉണ്ടാകുക.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ഏതാനും മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്ന ശേഷമാണ് മുസ്തഫിസുര്‍ കളിക്കളത്തിലേക്ക് തിരികെ എത്തിയത്. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ താരം പരിക്ക് മൂലം വിട്ടു നിന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial