ഷാക്കിബിന് വിശ്രമിക്കാം, ഏപ്രിൽ 30 വരെ താരത്തിന് വിശ്രമം നല്‍കി ബോര്‍ഡ്

ഷാക്കിബ് അൽ ഹസന് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരം ആവശ്യപ്പെട്ടതിനാലാണ് വിശ്രമം നല്‍കുവാന്‍ തീരുമാനിച്ചതെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്. ഏപ്രിൽ 30 വരെ ഷാക്കിബിന് വിശ്രമം നല്‍കിയിട്ടുണ്ട്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും താരത്തിന് വിശ്രമം ഉണ്ട്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിൽ നിന്നും താരം ബ്രേക്ക് എടുക്കുകയാണ്. താരവുമായി സംസാരിച്ച് താരം മാനസികമായും ശാരീരികവുമായി ഫിറ്റ് അല്ലെന്ന് അറിയിച്ചതിനാലാണ് ഈ തീരുമാനം ബോര്‍ഡ് എടുത്തതെന്ന് അറിയിച്ച് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാൽ യൂനുസ്.

Exit mobile version