
ഓസ്ട്രേലിയയ്ക്കെതിരെ ഓഗസ്റ്റ് 27നു ധാക്കയില്‍ ആരംഭിക്കുന്ന ടെസ്റ്റിലേക്കുള്ള 14 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഓള്‍റൗണ്ടര്‍ നാസിര്‍ ഹൊസൈന്‍ പേസ്മാന്‍ ഷൈഫുള്‍ ഇസ്ലാം എന്നിവരാണ് ടീമിലേക്ക് മടങ്ങിയെത്തിയ പ്രമുഖര്‍.
സ്ക്വാഡ്: തമീം ഇക്ബാല്‍, ഇമ്രുല്‍ കൈസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫികുര്‍ റഹിം, ഷാകിബ് അല്‍ ഹസന്, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്, സബ്ബിര്‍ റഹ്മാന്, മൊസ്ദേക് ഹൊസൈന്‍ സൈക്കത്, നാസിര്‍ ഹൊസൈന്‍, ഷൈഫുള്‍ ഇസ്ലാം, തൈജുല്‍ ഇസ്ലാം, ടാസ്കിന് അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്.
മോമിനുള്‍ ഹക്ക്, മഹമ്മദുള്ള എന്നിവരെ ഇത്തവണയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. കഴിഞ്ഞ തവണ ശ്രീലങ്കന്‍ പരമ്പരയിലും ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial