യൂത്ത് ലോകകപ്പ്: ബംഗ്ലാദേശിനെ മുഹമ്മദ് സൈഫ് ഹസ്സന്‍ നയിക്കും

- Advertisement -

ജനുവരിയില്‍ ന്യൂസിലാണ്ടില്‍ നടക്കുന്ന U-19 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ 13 താരങ്ങള്‍ അടുത്തിടെ നടന്ന യൂത്ത് ഏഷ്യ കപ്പ് ടീമിലെ അംഗങ്ങളാണ്. ടിപ്പു സുല്‍ത്താന്‍, റോണി ഹൊസ്സന്‍ എന്നിവരാണ് ടീമിലേക്ക് പുതുതായി ഉള്‍പ്പെടുത്തിയവര്‍. മുഹമ്മദ് സൈഫ് ഹസ്സന്‍ ആണ് ടീമിന്റെ നായകന്‍. ജനുവരി 13നു നമീബിയ ആണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരത്തിലെ എതിരാളികള്‍.

സ്ക്വാഡ്: മുഹമ്മദ് സൈഫ് ഹസന്‍, പിനാക് ഘോഷ്, മുഹമ്മദ് നൈം, അഫിഫ് ഹൊസൈന്‍, ടൗഹിദ് ഹൃദോയ്, അമിനുള്‍ ഇസ്ലാം, മുഹമ്മദ് റാകിബ്, മഹിദുള്‍ ഇസ്ലാം അങ്കോന്‍, ഷാകില്‍ ഹൊസൈന്‍, റോബിയുള്‍ ഹക്ക്, നയീം ഹസന്‍, ഖാസി ഒനിക്, റോണി ഹൊസ്സന്‍, ഹസന്‍ മഹ്മുദ്, ടിപ്പു സുല്‍ത്താന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement