Site icon Fanport

ബാസ്ബോൾ ഓവർ ഹൈപ്ഡ് ആണ്, ഇന്ത്യയിൽ അത് നടക്കില്ല എന്ന് ശ്രീകാന്ത്

ഇന്ത്യയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറായില്ല എങ്കിൽ ഇംഗ്ലണ്ടിൻ്റെ ബാസ്ബോൾ ഇവിടെ വിജയിക്കില്ല മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്ത്. ബാസ്ബോൾ ഓവർ ഹൈപ്ഡ് ആണെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു.

ഇന്ത്യ 24 02 18 18 35 11 275

“കഴിയുമെങ്കിൽ, അവർ അടുത്ത ഫ്ലൈറ്റ് നാട്ടിലേക്ക് പോകുനായിരുന്നു. പക്ഷേ, അവർക്ക് ശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾ കളിക്കണം,” തൻ്റെ യുട്യൂബ് ഷോയിൽ ശ്രീകാന്ത് തമാശയായി പറഞ്ഞു.

“ഈ ബാസ്‌ബോളും ഓവർ ഹൈപ്ഡ് ആണെന്ന് ഞാൻ കരുതുന്നു. അവർ ഇങ്ങനെ കളിച്ചാൽ ഒരു തന്ത്രവും പ്രവർത്തിക്കില്ല. ഇന്ത്യയിലെ സാഹചര്യങ്ങളിൽ ബാറ്റുചെയ്യാനുള്ള വൈദഗ്ദ്ധ്യം അവർക്ക് ആവശ്യമാണെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

“ബാസ്ബോൾ ദീർഘകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്ന് ഞാൻ കരുതുന്നില്ല. അവർ ക്രീസിൽ പോയി ഓരോ പന്തും അടിക്കാൻ ശ്രമിക്കുകയാണ്… ബ്രണ്ടൻ മക്കല്ലത്തിന് അങ്ങനെ ബാറ്റ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, ബെൻ സ്റ്റോക്സിനും അങ്ങനെ ബാറ്റ് ചെയ്യാൻ കഴിയും. എല്ലാവർക്കും അത് ചെയ്യാൻ കഴിയില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version