ലയണ്‍സിനെ നയിക്കുക ഈ പുതു താരം

ഈ സീസണാദ്യം ടീമിലെത്തിയ ടെംബ ബാവുമയാവും ടീമിന്റെ ഈ വര്‍ഷത്തെ നായകനെന്ന് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന്‍ ടീമായ ലയണ്‍സ്. സ്റ്റീഫന്‍ കുക്കിന്റെ സ്ഥാനം ഒഴിയലിനെത്തുടര്‍ന്നാണ് 2018-19 സീസണില്‍ ടെംബ ബാവുമ ടീമിനെ നയിക്കുമെന്ന കാര്യം ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്. സീസണ്‍ തുടക്കത്തില്‍ കേപ് കോബ്രാസിന്റെ ഭാഗമായിരുന്നു ടെംബ ബാവുമ.

ദേശീയ മത്സരങ്ങളുമായി താരം പലപ്പോഴും ടീമിന്റെ സേവനത്തിന ലഭ്യമായിരിക്കുവാന്‍ സാധ്യതയില്ലെങ്കിലും ബാവുമയുടെ ഡെപ്യൂട്ടിയായി റാസി വാന്‍ ഡെര്‍ ഡൂസ്സെനെയും ക്ലബ് നിയമിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial