ബാറ്റ്സ്മാന്മാര്‍ സ്വയം പരിശോധനയ്ക്ക് തയ്യാറാവണം: മിക്കി ആര്‍തര്‍

പാക്കിസ്ഥാന്റെ ബാറ്റിംഗ് കോച്ചുമാര്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നതിനു പകരം ബാറ്റ്സ്മാന്മാര്‍ സ്വയം പരിശോധനയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ് മുഖ്യ കോച്ച് മിക്കി ആര്‍തര്‍. ബാറ്റ്സ്മാന്മാര്‍ തങ്ങളുടെ ടെക്നിക്ക് നന്നാക്കുകയാണ് വേണ്ടത്. വിമര്‍ശകര്‍ കോച്ചുമാരെ വെറുതേ വിടണം. ബാറ്റിംഗ് കോച്ച് ഗ്രാന്റ് ഫ്ലവര്‍ ഒക്കെ ഏറെ സമയം ഇവര്‍ക്ക് വേണ്ടി ചെലവാക്കുന്നുണ്ട്. പക്ഷേ ബാറ്റ്സ്മാന്മാര്‍ സ്വയം തീരുമാനിക്കുന്നില്ലെങ്കില്‍ ആരും മെച്ചപ്പെടുകയില്ലെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

പല ഘട്ടങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുത്ത ശേഷമാണ് പാക് ബാറ്റ്സ്മാന്മാര്‍ കീഴടങ്ങിയത്. വിദേശ പിച്ചുകളില്‍ മാത്രമല്ല ഹോം സീരീസുകളിലും പാക് ബാറ്റിംഗ് സമാനമായ സാഹചര്യത്തില്‍ നിന്ന് മത്സരങ്ങള്‍ കൈവിടുന്നത് കാണുന്നുണ്ട്. അത് ബാറ്റ്സ്മാന്മാരുടെ പിശക് തന്നെയാണ്. കോച്ചുമാരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

Exit mobile version