
ഡെറാഡൂണില്‍ ഇന്നാരംഭിക്കുന്ന ടി20 പരമ്പരയില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. ടി20യില്‍ എട്ടാം റാങ്കുകാരായ അഫ്ഗാനിസ്ഥാനും പത്താം റാങ്കിലുള്ള ബംഗ്ലാദേശും തമ്മിലുള്ള പോരാട്ടം തീപാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബൗളിംഗില്‍ അഫ്ഗാനിസ്ഥാനു മുന്കൈയ്യുണ്ടെങ്കില് ബാറ്റിംഗാണ് ബംഗ്ലാദേശിന്റെ ശക്തി. നിദാഹസ് ട്രോഫിയുടെ ഫൈനലില്‍ കപ്പ് സ്വന്തമാക്കിയെന്ന ഘട്ടം വരെ എത്തിയ ശേഷമാണ് ബംഗ്ലാദേശ് ദിനേശ് കാര്‍ത്തിക്കിനു മുന്നില്‍ കീഴടങ്ങിയത്. ഇത് തന്നെ ബംഗ്ലാദേശിനെ എഴുതി തള്ളാനാകില്ല എന്നതിന്റെ സൂചനയാണ്. റഷീദ് ഖാന്-മുജീബ് ഉര് റഹ്മാന് നയിക്കുന്ന സ്പിന്‍ ശക്തിയെ മറികടക്കുക എന്നതാകും ബംഗ്ലാദേശിന്റെ പ്രധാന ദൗത്യം.
അഫ്ഗാനിസ്ഥാന്: മുഹമ്മദ് ഷെഹ്സാദ്, ഉസ്മാന് ഖനി, അസ്ഗര്‍ സ്റ്റാനിക്സായി, ഷഫീക്കുളള ഷഫീക്ക്, നജീബുള്ള സദ്രാന്, മുഹമ്മദ് നബി, സമിയുള്ള ഷെന്ാരി, റഷീദ് ഖാന്, മുജീബ് ഉര് റഹ്മാന്, കരീം ജനത്, ശപൂര്‍ സദ്രാന്
ബംഗ്ലാദേശ്: തമീം ഇക്ബാല്‍, ലിറ്റണ്‍ ദാസ്, ഷാകിബ് അല്‍ ഹസന്, മുഷ്ഫികുര്‍ റഹിം, മഹമ്മദുള്ള, സബ്ബീര്‍ റഹ്മാന്, മൊസ്ദേക് ഹൊസൈന്‍, റൂബല്‍ ഹൊസൈന്‍, നസ്മുള്‍ ഇസ്ലാം, അബുള്‍ ഹസന്, അബു ജയേദ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial