രണ്ടാം വിജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വിന്‍ഡീസിനെ 148 റണ്‍സിന് എറിഞ്ഞിട്ട ശേഷം ലക്ഷ്യം 33.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ബംഗ്ലാദേശ്. മെഹ്ദി ഹസന്റെ നാല് വിക്കറ്റ് നേട്ടത്തില്‍ അടിപതറിയ വിന്‍ഡീസിന്റെ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന ശേഷം തമീം ഇക്ബാല്‍ അര്‍ദ്ധ ശതകവും ഷാക്കിബ് അല്‍ ഹസന്‍ 43 റണ്‍സും നേടിയപ്പോള്‍ ബംഗ്ലാദേശ് അനായാസ വിജയവും പരമ്പരയും സ്വന്തമാക്കുകയായിരുന്നു.

ലിറ്റണ്‍ ദാസ്(22), നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (17) എന്നിവരും ബംഗ്ലാദേശിന് വേണ്ടി റണ്‍സ് കണ്ടെത്തി.

Exit mobile version