
- Advertisement -
അഫ്ഗാനിസ്ഥാനെതിരെ ഡെറാഡൂണില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 സീരീസില്‍ ബംഗ്ലാദേശിനു തിരിച്ചടി. പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന് പരിക്കേറ്റത്തിനാല്‍ പരമ്പരയില്‍ കളിക്കാനാകില്ല. കാല്‍പ്പാദത്തിനേറ്റ പരിക്കാണ് താരത്തിനെ പുറത്തിരുത്തുന്നത്. ജൂണ്‍ 3, 5, 7 തീയ്യതികളില്‍ ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.
ഐപിഎലില്‍ കളിക്കുന്നതിനിടെയാണ് താരത്തിനു പരിക്കേറ്റതെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കല്‍ ടീം മുഖ്യന് ദേബാശിഷ് ചൗധരി പറഞ്ഞത്. മൂന്ന് മുതല്‍ നാല് ആഴ്ച വരെ വിശ്രമമാണ് താരത്തിനു ഇപ്പോള്‍ ആവശ്യം. അതിനാല്‍ തന്നെ ടീമിനൊപ്പം ഇന്ത്യയിലേക്ക് താരം യാത്ര ചെയ്യുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement