മുസ്തഫിസുറിനോട് അതൃപ്തി അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

- Advertisement -

ഐപിഎലിനിടെയേറ്റ പരിക്ക് ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതരോട് യഥാസമയം അറിയിക്കാതിരുന്നതില്‍ തങ്ങളുടെ അതൃപ്തി അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരവുമായി കൂടതല്‍ ചര്‍ച്ചയ്ക്കായി ഉടന്‍ ഇരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പരിക്ക് മൂലം അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയില്‍ നിന്ന് താരം വിട്ടു നില്‍ക്കേണ്ടി വരികയായിരുന്നു. കൃത്യസമയത്ത് പരിക്ക് അറിയിക്കാതിരുന്നത് ഉത്തരവാദിത്വമില്ലാത്ത നടപടിയെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ ക്രിക്കറ്റിംഗ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞത്. അവസാന നിമിഷം മാത്രം ഇത് അറിയുവാന്‍ സാധിച്ചത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുവാന്‍ പോന്നതാണെന്നാണ് ഖാന്‍ പറഞ്ഞത്.

താരം പരിക്ക് നേരത്തെ അറിയിച്ചിരുന്നുവെങ്കില്‍ ടീമിനും അതുമായി പൊരുതപ്പെടുവാന്‍ കൂടുതല്‍ അവസരം ലഭിച്ചേനെയെന്ന് അക്രം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement