ജനുവരിയില്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കൊരുങ്ങി ബംഗ്ലാദേശ്

@Getty Images
- Advertisement -

ജനുവരി 2018ല്‍ ശ്രീലങ്കയെയും സിംബാബ്‍വയേയും ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര പരമ്പരയ്ക്ക് ബംഗ്ലാദേശ് ഒരുങ്ങുന്നു. ശ്രീലങ്കയുമായുള്ള ടെസ്റ്റ്, ടി20 പരമ്പരയ്ക്ക് തൊട്ടുമുമ്പായാണ് ത്രിരാഷ്ട്ര പരമ്പര ക്രമീകരിച്ചിട്ടുള്ളത്. ജനുവരി 27നാണ് പരമ്പരയുടെ ഫൈനല്‍ ക്രമീകരിച്ചിട്ടുള്ളത്. ജനുവരി 15നു ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശും സിംബാബ്‍വേയും ഏറ്റുമുട്ടും.

ശ്രീലങ്കയുടെ ബംഗ്ലാദേശ് പര്യടനത്തിന്റെ തീയ്യതിയും ഇതോടെ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ആദ്യത്തേത് ജനുവരി 31നു ചിറ്റഗോംഗിലും രണ്ടാം മത്സരം ഫെബ്രുവരി 8നു ധാക്കയിലും അരങ്ങേറും. ഫെബ്രുവരി 15, 18 തീയ്യതികളിലാണ് ടി20 പരമ്പര ക്രമീകരിച്ചിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement