തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, രണ്ടാം സെഷനില്‍ പൂര്‍ണ്ണാധിപത്യം

ആദ്യ സെഷനില്‍ നേരിട്ട തിരിച്ചടിയ്ക്ക് ശേഷം വമ്പന്‍ തിരിച്ചു വരവ് നടത്തി ബംഗ്ലാദേശ്. ഓപ്പണര്‍മാരായ ഇമ്രുല്‍ കൈസ്(0), ലിറ്റണ്‍ ദാസ്(9), മുഹമ്മദ് മിഥുന്‍(0) എന്നിവരെ നഷ്ടമായി 26/3 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ് പിന്നീട് മത്സരത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നാലാം വിക്കറ്റില്‍ 181 റണ്‍സ് നേടിയ മോമിനുള്‍ ഹക്കും മുഷ്ഫിക്കുര്‍ റഹിമും കൂടി മത്സരം സിംബാബ്‍വേയില്‍ നിന്ന് തട്ടികെടുക്കുകയായിരുന്നു. ആദ്യ ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോല്‍ ബംഗ്ലാദേശ് 207/3 എന്ന നിലയിലാണ്.

മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ദ്ധ ശതകം തികച്ച് മുഷ്ഫിക്കുറും ബാറ്റ് വീശുന്നു. 115 റണ്‍സാണ് മോമിനുള്‍ ഹക്ക് നേടിയിട്ടുള്ളത്. മുഷ്ഫിക്കുര്‍ റഹ്മാന്‍ 71 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. സിംബാബ്‍വേയ്ക്കായി കൈല്‍ ജാര്‍വിസ് രണ്ടും ഡൊണാള്‍ഡ് ടിരിപാനോ ഒരു വിക്കറ്റും നേടി.

Exit mobile version