Bangladesh

യുഎഇയ്ക്കെതിരെ കഷ്ടപ്പെട്ട് വിജയിച്ച് ബംഗ്ലാദേശ്

യുഎഇയ്ക്കെതിരെയുള്ള ആദ്യ ടി20യിൽ 7 റൺസ് വിജയം നേടി ബംഗ്ലാദേശ്. 5 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയ ബംഗ്ലാദേശ് എതിരാളികളെ 19.4 ഓവറിൽ 151 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു.

പുറത്താകാതെ 77 റൺസ് നേടിയ അഫിഫ് ഹൊസൈനും 35 റൺസുമായി താരത്തിന് പിന്തുണ നൽിയ നൂറുള്‍ ഹസനും ആണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. ഒരു ഘട്ടത്തിൽ 77/5 എന്ന നിലയിലേക്ക് വീണ ടീമിനെ 81 റൺസ് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടി മത്സരത്തിൽ തിരികെ കൊണ്ടുവന്നത് ഈ കൂട്ടുകെട്ടാണ്.

യുഎഇയ്ക്ക് വേണ്ടി ചിരാഗ് സൂരി 39 റൺസും അയാന്‍ അഫ്സൽ ഖാന്‍ 25 റൺസും നേടിയെങ്കിലും മറ്റു താരങ്ങള്‍ക്കാര്‍ക്കും ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റുവാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാമും മെഹ്ദി ഹസന്‍ മിറാസും മൂന്ന് വീതം വിക്കറ്റാണ് നേടിയത്.

Exit mobile version