Picsart 24 09 12 14 48 18 849

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു

സെപ്തംബർ 19ന് ചെന്നൈയിലെ എം ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. പാക്കിസ്ഥാനെതിരായ ചരിത്ര വിജയത്തിന് ശേഷം വരുന്ന ബംഹ്ലാദേശിനെ നജ്മുൽ ഹൊസൈൻ ഷാൻ്റോ നയിക്കും. പരുക്കിൽ നിന്ന് മുക്തനായ മഹ്മൂദുൽ ഹസൻ ജോയ് ടീമിൽ തിരിച്ചെത്തി.

ഇടങ്കയ്യൻ സീമർ ഷോറിഫുൾ ഇസ്‌ലാമിനെ പരുക്ക് കാരണം ഒഴിവാക്കി. കഴിഞ്ഞ പരമ്പര നഷ്ടമായ ഖാലിദ് അഹമ്മദ് പകരക്കാരനായി ടീമിൽ തിരിച്ചെത്തി. അതേസമയം, വിക്കറ്റ് കീപ്പർ-ബാറ്റർ ജാക്കർ അലി അനിക് തൻ്റെ കന്നി ടെസ്റ്റ് കോൾ-അപ്പ് നേടി. ടീമിലെ ഏക അൺക്യാപ്പ് കളിക്കാരനാണ് അനിക്.

ബംഗ്ലാദേശ് ടീം: നജ്മുൽ ഹൊസൈൻ ഷാൻ്റോ (ക്യാപ്റ്റൻ), മഹ്മൂദുൽ ഹസൻ ജോയ്, സക്കീർ ഹസൻ, ഷാദ്മാൻ ഇസ്ലാം, മൊമിനുൾ ഹഖ്, മുഷ്ഫിഖുർ റഹീം, ഷാക്കിബ് അൽ ഹസൻ, ലിറ്റൺ കുമാർ ദാസ്, മെഹിദി ഹസൻ മിറാസ്, തൈജുൽ റസൻ ഇസ്ലാം, നഹിദ് റസൻ ഇസ്ലാം. , ഹസൻ മഹ്മൂദ്, തസ്കിൻ അഹമ്മദ്, സയ്യിദ് ഖാലിദ് അഹമ്മദ്, ജാക്കർ അലി അനിക്.

Exit mobile version